MollywoodLatest NewsKerala

മീ ടു മൂവ്‌മെന്റില്‍ നിലപാട് വ്യക്തമാക്കി നടി ലെന

കൊച്ചി : സമൂഹത്തിലെ  തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങളെ വെളിച്ചത്ത് കൊണ്ട് വന്ന മി ടു മൂവ്‌മെന്റില്‍ നിലപാട് വ്യക്തമാക്കി നടി ലെന.

മീടു മൂവ്‌മെന്റിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നാണ് ലെനയുടെ പക്ഷം. തന്റെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ചും നടി മനസ്സു തുറന്നു,
ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല.

ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് അത്യാവശ്യം ആക്ടീവായിട്ടുള്ളത്. എന്റെ പേഴ്‌സണല്‍ ഡയറി സൂക്ഷിക്കുന്നത് പോലെയാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്.. എന്റെ യാത്രകളും മറ്റും പങ്കുവെയ്ക്കുന്ന ഒരിടം. ഒരു വര്‍ഷം എങ്ങനെ പോയി എന്ന് അറിയാന്‍ വേണ്ടി മാത്രമാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പലരുംഅഡിക്റ്റഡാണെന്ന് പറയുന്നത് കേള്‍ക്കാറുണ്ട്. പക്ഷേ അങ്ങനെ എനിക്ക് വരാതിരിക്കാന്‍ ഞാന്‍ നല്ലവണ്ണം ശ്രദ്ധിക്കാറുണ്ട്. ലെന പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button