തിരുവനന്തപുരം: പൊലീസിന്റെ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുടെയും ഐ പി എ സുകാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് സുപ്രീം കോടതി നിര്‍ദ്ദേശം മാത്രമാമെന്നും കോടതി നാളെ മറിച്ച് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചാല്‍ അതും നിറവേറ്റാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുണ്ടാ നിയമപ്രകാരമുള്ള റിപ്പോര്‍ട്ടുകളില്‍ കളക്ടര്‍മാര്‍ കാലതാമസം വരുത്തുന്നുവെന്നാണ് ഐപിഎസുകാരുടെ പരാതി. ഇതില്‍ തീരുമാനം വേഗമുണ്ടാകണമെന്നും മയക്കുമരുന്ന്-സൈബര്‍ കേസുകള്‍ വേഗത്തിലും ശ്രദ്ധയോടെയും കെെകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Post Your Comments