റാഞ്ചി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് ഇടക്കാല ജാമ്യം. ജനുവരി 19 വരെ ഡല്‍ഹി കോടതിയാണ് ലാലുവിന് ജാമ്യം അനുവദിച്ചത്. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ച രണ്ടു കേസുകളിലാണ് ജാമ്യം ലഭിച്ചത്.
എന്നാൽ കാലിത്തീറ്റ കുംഭകോണക്കേസില്‍ നിലവിൽ ജയിലിൽ കഴിയുകയാണ് ലാലു പ്രസാദ് . അതുകൊണ്ടുതന്നെ ജാമ്യം ലഭിച്ചുവെങ്കിലും ലാലുവിന് പുറത്തിറങ്ങാനാവില്ല. ജയിലില്‍ കഴിയുന്ന ലാലുവിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രത്യേക ജഡ്ജി അരുണ്‍ ഭരദ്വാജിന് മുമ്പാകെ ഹാജരാക്കിയത്. ജനുവരി 19ന് കേസ് വീണ്ടും കോടതി പരിഗണിക്കും.
2004-ല്‍ ലാലു കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ നടത്തിപ്പു കരാര്‍ സുജാത ഹോട്ടല്‍സ് എന്ന സ്വകാര്യ കന്പനിക്കു നല്‍കിയതിനു കൈക്കൂലിയായി പാറ്റ്നയില്‍ ബിനാമി പേരില്‍ വന്‍ വിലയുള്ള മൂന്നേക്കര്‍ ഭൂമി ലഭിച്ചുവെന്നാണു കേസ്.
Post Your Comments