പാറ്റ്ന: കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാനും മകന് ചിരാഗ് പസ്വാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിച്ചു. ലോക്ജനശക്തി പാര്‍ട്ടി (എല്‍ജെപി) എന്‍ഡിഎ വിടുമെന്ന ആഭ്യൂഹം ശക്തമാകുന്നതിന് പിന്നാലെയാണ് ഇത്തരത്തിലൊരു സന്ദർശനം. ഡല്‍ഹിയില്‍ അമിത് ഷായുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ബിഹാറില്‍ കാര്യങ്ങളൊന്നും ശരിയായില്ലെന്നും ഇത് സഖ്യത്തെ ബാധിച്ചേക്കുമെന്നും പാസ്വാന് അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ ബിജെപിയുമായി തര്‍ക്കങ്ങളൊന്നുമില്ലെന്ന് ചര്‍ച്ചകള്‍ക്കു ശേഷം പസ്വാന് വ്യക്തമാക്കുകയുണ്ടായി. തങ്ങളുടെ തീരുമാനം എന്താണോ അത് ചിരാഗും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളിലെ സീറ്റുകള്‍ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് സൂചന.
Post Your Comments