പാലക്കാട് : വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ലെന്നും ജനങ്ങള്‍ സ്വമേധയാ വരാന്‍ തയ്യാറാണെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ജില്ലാ പബ്ലിക് ലൈബ്രറിയില്‍ മാര്‍ക്‌സ്-അംബദ്കര്‍ കോര്‍ണര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. പി കെ ശശി എംഎല്‍എക്കെതിരായ നടപടിയെ പാര്‍ട്ടിയുടെ മൂല്യച്യുതിയായി കാണേണ്ടതില്ല. ഇത്തരം നടപടി സ്വീകരിക്കുന്നതുകൊണ്ടാണ് സിപിഐ എം മറ്റ് പാര്‍ടികളില്‍നിന്ന് വ്യത്യസ്തമാകുന്നതെന്നും ഏത് ഉന്നതനായാലും പാര്‍ടിക്ക് അതീതനല്ലെന്നും കാരാട്ട് പറയുകയുണ്ടായി.
Post Your Comments