തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ട് പിഎസ്‌സി പട്ടികയില്‍ നിന്നും നിയമനം നല്‍കാനുളള കോടതി വിധി സര്‍ക്കാരിന് തലവേദനയാകും. 2013 ലെ റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം നടത്തേണ്ടത്.
പിരിച്ചു വിട്ട 4,071 താല്‍ക്കാലിക ജീവനക്കാര്‍ക്കു പകരം പിഎസ്‌സി പട്ടികയില്‍ നിന്നും നിയമന ഉത്തരവ് ലഭിച്ച 4,051 പേര്‍ക്ക് ജോലി നല്‍കുവാനായിരുന്നു കോടതി വിധി. എന്നാല്‍ ഇതില്‍ 1,500 പേര്‍ പോലും ജോലിക്ക് ഹാജരാകാനിടയില്ല എന്നാണ് കണക്കൂ കൂട്ടല്‍.
2010 ല്‍ സമാന രീതിയില്‍ നിയമനം നടന്നപ്പോള്‍ പലയിടത്തും ഹാജരായത് മൂന്നിലൊന്ന് പേര്‍ മാത്രം. മറ്റു റാങ്ക് പട്ടികയിലുള്ളവരും സര്‍ക്കാര്‍ ജോലികള്‍ നേടിയവരും ഇക്കൂട്ടത്തില്‍ ഉണ്ടാകും. നിയമന ശുപാര്‍ശ ലഭിച്ചവര്‍ ഇന്ന് മുഖ്യ ഓഫിസില്‍ ഹാജരായി ജോലിയില്‍ ഹാജരാവണം. എന്നാല്‍ 2013 ലെ റാങ്ക് പട്ടികയില്‍ 700 പേര്‍ മാത്രമാണ് ഇപ്പോഴും സജീവമെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടന ചൂണ്ടിക്കാട്ടുന്നത്. ഇന്നലെ 1093 സര്‍വ്വീസുകളാണ് കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ അപര്യാപ്തത മൂലം മുടങ്ങിയത്.
Post Your Comments