KeralaLatest News

ക്രിസ്തുമസ് -പുതുവത്സരാഘോഷം : എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി

പാലക്കാട്: ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് 2019 ജനുവരി അഞ്ചുവരെ അബ്കാരി എന്‍.ഡി.പി.എസ് മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തീവ്രയത്‌ന പരിപാടി നടത്തുന്നു. എക്‌സൈസ് വകുപ്പിന്റെ ജില്ലാതല താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറാണ് പ്രവര്‍ത്തിക്കുന്നത്.

മദ്യം, കഞ്ചാവ്, സ്പിരിറ്റ് എന്നിവയുടെ കടത്ത് തടയാന്‍ വാഹനപരിശോധന കര്‍ശനമാക്കുന്നതിന് നാഷണല്‍ ഹൈവേയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സ് ചിറ്റൂര്‍ താലൂക്കിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ഊട് വഴികള്‍ കേന്ദ്രീകരിച്ച് ബോര്‍ഡര്‍ പെട്രോളിംഗ് യൂണിറ്റ് , അട്ടപ്പാടി മേഖലയിലെ അബ്ക്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഒരു സ്‌പെഷ്യല്‍ യൂണിറ്റ് എന്നിവ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് കണ്‍ ട്രോള്‍ റൂം മുഖേന അറിയിക്കാമെന്ന് ജില്ല എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. എക്‌സൈസ് ഡിവിഷന്‍ ഓഫീസ് പാലക്കാട്-0491-2505897, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍-9447178061, അസി.എക്‌സൈസ് കമ്മീഷണര്‍ , പാലക്കാട്-9496002869,0491-2526277 താലൂക്ക് തല കണ്‍ട്രോള്‍ റൂം നന്പറുകള്‍. പാലക്കാട് – 0491 2539260, 9400069430. ചിറ്റൂര്‍ – 04923 – 222272, 9400069610. ആലത്തൂര്‍ – 04922 222474, 9400069612. ഒറ്റപ്പാലം – 0466 – 2244488, 9400069616. മണ്ണാര്‍ക്കാട് – 04924 – 225644, 9400069614. ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് : 04924 – 254079. എക്‌സൈസ് ചെക്ക് പോസ്റ്റ് വാളയാര്‍ – 0491 2862191, 9400069631.

shortlink

Related Articles

Post Your Comments

Related Articles


Back to top button