Latest NewsKerala

എകെജി സെന്റര്‍ തകര്‍ക്കുമെന്ന പ്രസംഗത്തില്‍ എഎന്‍ രാധാകൃഷ്ണനെതിരെ കേസ്

തിരുവനന്തപുരം : പ്രകോപന പരമായ പ്രസംഗത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ പേരില്‍ കേസെടുക്കാനൊരുങ്ങി പൊലീസ്. പോത്തന്‍കോട് പൊലീസാണ് രാധാകൃഷ്ണനെതിരെ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നത്.

തിരുവനന്തപുരത്തെ ഒരു പാര്‍ട്ടി പൊതുയോഗത്തില്‍ സംസാരിക്കവെ ശബരിമലപൂങ്കാവനം തകര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചാല്‍ എകെജി സെന്റര്‍ തകര്‍ക്കുമെന്നായിരുന്നു രാധാകൃഷ്ണന്റെ ഭീഷണി.

ഇതിനെതിരെ പോത്തന്‍കോട് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി കവിരാജാണ് പൊലീസില്‍ പരാതി നല്‍കി. പ്രസംഗത്തിന്റെ സിഡി ഉള്‍പ്പടെ കവിരാജ് സ്റ്റേഷനില്‍ പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. കവിരാജിന്റെ പരാതിയില്‍ കേസെടുക്കുമെന്ന് പോത്തന്‍കോട് എസ്‌ഐ ഷാജി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button