ഹരിദ്വാര്‍: ഗവേഷക വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് രണ്ട് ഐഐടി അധ്യാപകര്‍ക്കെതിരെ പൊലീസ് കേസ്. ഉത്തരാഖണ്ഡിലെ റൂര്‍ക്കി ഐഐടിയിലെ ഗവേഷക വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് കേസ് എടുത്തിരിക്കുന്നത്. . റൂര്‍ക്കി സിവില്‍ ലൈന്‍ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ആഴ്ചയാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്.
ബുധനാഴ്ച അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2015 മുതലാണ് താന്‍ പീഡനത്തിനിരയായതെന്ന് പെണ്‍കുട്ടി പറയുന്നു. രണ്ടു വര്‍ഷമായി തന്റെ ഗൈയ്ഡ് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചുവരികയായിരുന്നു. ഇതു സംബന്ധിച്ച് ഡയറക്ടര്‍ക്കും ഡീനിനും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
Post Your Comments