പാലക്കാട്: എലപ്പുള്ളി പാറ ശിവക്ഷേത്രത്തിലെ അയ്യപ്പ വിളക്കിന് എത്തിച്ച ആന ഇടഞ്ഞു. വൈകുന്നേരം അഞ്ചുമണിയോടുകൂടി ആണ് ആന ഇടഞ്ഞത്. എലപ്പുള്ളി പാറയിലെ ശിവക്ഷേത്രത്തിലെ അയ്യപ്പ വിളക്കിനായി എത്തിച്ച മൂന്ന് ആനകളില്‍ തടത്താവളം ശിവന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. നാലു പേരാണ് ഇടഞ്ഞപ്പോള്‍ ആനപ്പുറത്ത് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര് ആദ്യം തന്നെ രക്ഷപ്പെട്ടു. ഉണ്ണികൃഷ്ണന് എന്ന യുവാവ് മൂന്നു മണിക്കൂറോളം ആനപ്പുറത്ത് കുടുങ്ങി. രാത്രി എട്ടരയോട് കൂടി ഇടഞ്ഞ ആനയെ തളച്ചശേഷം ഉണ്ണികൃഷ്ണനെ രക്ഷപെടുത്തി.
Post Your Comments