കാഞ്ഞങ്ങാട്: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആര്‍.എസ്.എസിനും സംഘപരിവാറിനും എതിരെ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍. സംസ്ഥാനത്ത് വര്‍ഗ്ഗീയ കാര്‍ഡിറക്കുന്ന ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും അവരുടെ മുന്‍ നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞ് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് പി.ജയരാജന്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് ആചാര്യന്‍ മോഹന്‍ ഭഗവതിന്റെ സാന്നിദ്ധ്യത്തില്‍ 1400 പ്രതിനിധികള്‍ പങ്കെടുത്ത ഉന്നത ശിബിരത്തിന്റെ പ്രധാനപ്പെട്ട ആവശ്യം ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനമായിരുന്നു. സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് ആര്‍എസ്എസ് ശിബിരം നടന്നത്.
ക്ഷേത്രത്തില്‍ പുരുഷന്‍ പ്രവേശിക്കുന്നിടത്തൊക്കെ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നായിരുന്നു ആര്‍എസ്എസിന്റെ അന്നത്തെ ആവശ്യം. എന്നാല്‍ കേരളത്തിലെ വിശ്വാസികളെ കബളിപ്പിച്ച് സ്ത്രീ ക്ഷേത്ര പ്രവേശന കാര്യത്തില്‍ ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും മലക്കം മറിയുകയായിരുന്നു. കണ്ണൂരില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച ഭാഗവത പാരായണ യജ്ഞത്തിന്റെ മറവില്‍ പിണറായി വിജയനെയും ഇടത് സര്‍ക്കാരിനെയും വിമര്‍ശനം നടത്തിയവര്‍ക്കെതിരെ ഭാഗവത യജ്ഞത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ തന്നെ പരസ്യമായി പ്രതികരിച്ചുവെന്നും ജയരാജന്‍ വെളിപ്പെടുത്തി.
Post Your Comments