Latest NewsIndia

രാ​ഹു​ല്‍ ഗാ​ന്ധി​യെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​തി​നെ​തി​രെ മ​മ​ത ബാ​ന​ർജിയും

കൊൽക്കത്ത : പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​തി​നെ​തി​രെ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ രംഗത്ത്. ഇങ്ങനെയുള്ള ചർച്ചകൾക്ക് സമയമില്ലെന്നാണ് മമത വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്.

രാഹുലും താനും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്, അപ്പോൾ ഒ​ന്നി​ച്ചെ​ടു​ക്കു​ന്ന തീ​രു​മാ​നം എ​ന്താ​ണോ അ​ത് ത​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കും. എ​ന്നാ​ല്‍ ഇ​ത്ത​രം ച​ര്‍​ച്ച​ക​ള്‍​ക്കു​ള്ള സ​മ​യം ഇ​ത​ല്ല. ന​ല്ലൊ​രു മാ​റ്റം ഉ​ണ്ടാ​കു​ന്ന നാ​ളു​ക​ള്‍​ക്കാ​യി ന​മു​ക്ക് പ്ര​തീ​ക്ഷ​വ‍​യ്ക്കാ​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ഡി​എം​കെ നേ​താ​വ് എം.​കെ സ്റ്റാ​ലി​നാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യെ പ്ര​തി​പ​ക്ഷ​സ​ഖ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ല്‍ ഉ​ട​ന്‍ ത​ന്നെ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യും തെ​ലു​ങ്ക് ദേ​ശം പാ​ര്‍​ട്ടി​യും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സും നാ​ഷ​ണ​ല്‍ കോ​ണ്‍​ഫെ​റ​ന്‍​സും ആ​ര്‍​ജെ​ഡി​യും സി​പി​എ​മ്മും ഇ​തി​നെ എ​തി​ര്‍​ത്തു. അ​ന​വ​സ​ര​ത്തി​ലു​ള്ള​തും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ല്‍ വി​ള്ള​ലു​ണ്ടാ​ക്കു​ന്ന​തു​മാ​ണ് പ്ര​ഖ്യാ​പ​ന​മെ​ന്നാ​യി​രു​ന്നു തൃ​ണ​മൂ​ലി​ന്‍റെ പ്ര​തി​ക​ര​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button