മനാമ: സൗദി അറേബ്യയില്‍ വിദേശികളുടെയും അവരുടെ ആശ്രിതരുടേയും മേല്‍ ഏര്‍പ്പെടുത്തിയ ലെവി റദ്ദു ചെയ്യാന്‍ ഉദ്ദേശമില്ലന്ന് വ്യക്തമാക്കി സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജിദ് ആന്‍. ഇക്കാര്യത്തില്‍ നയം നേരത്തെ വ്യക്തമാക്കിയതാണെന്നും അതില്‍ ഭേദഗതി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ തൊഴിലാളികള്‍ക്കുള്ള ലെവിയും വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത ലെവിയും വഴി 2,800 കോടി റിയാല്‍ സമാഹരിച്ചിട്ടുണ്ട്. അതേസമയം പത്ത് ദിവസം കഴിയുന്നതോടെ ദിവസം 20 റിയാലും മാസം 600 റിയാലും വര്‍ഷത്തില്‍ 7200 റിയാലുമായി വിദേശികളുടെ മേലിലുള്ള ലെവി സംഖ്യ ഉയരും. 2020 ല്‍ മാസത്തില്‍ 800 റിയാലായും വര്‍ഷത്തില്‍ 9600 റിയാലായും ലെവി സംഖ്യ ഉയരും.
Post Your Comments