ചക്ക, മാങ്ങ, വാഴപ്പഴം, തുടങ്ങിയവയില്‍ നിന്നും കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പരിശീലനം പൂര്‍ത്തിയാക്കി പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. വ്യവസായ വകുപ്പിന് കീഴിലുള്ള സെന്റ് ഫോര്‍ മാനേജ്മന്റെ ഡെവലെപ്‌മെന്റാണ് ഫലവര്‍ഗങ്ങളില്‍ നിന്നും സൂപ്പ്, പൊടി, ജാം, തുടങ്ങി 25ല്‍ പരം ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കിയത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ അനൂപ് നിര്‍വഹിച്ചു. ഇത്തരത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കിയത്.
Post Your Comments