തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിനായി ജനുവരി 1 ന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ കക്ഷി രാഷ്ട്രീയത്തിനും ജാതി മതങ്ങള്‍ക്കും അതീതമായി എല്ലാ സ്ത്രീകളും പങ്കെടുത്ത് ചരിത്ര സംഭവമായി മാറുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്ത്രീകള്‍ക്ക് തുല്യത ഉറപ്പു വരുത്താനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമാണ് വനിതാ മതില്‍ ഒരുക്കുന്നത്. 4 മണിക്കാണ് മതില്‍ തുടങ്ങുക എങ്കിലും എല്ലാവരും 3 മണിക്ക് തന്നെ നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങളില്‍ എത്തിച്ചേരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റ് ഡര്‍ബാര്‍ ഹാളില്‍ കൂടിയ വിവിധ വനിത സംഘടനകളുടേയും സര്‍വീസ് സംഘടനകളുടേയും അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ തുല്യത ഉറപ്പു വരുത്തേണ്ടത് വനിത ശിശുവികസന വകുപ്പിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും അവകാശ സംരക്ഷണത്തിനായാണ് ഈ സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പ് രൂപീകരിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനായി കഴിഞ്ഞ ബജറ്റില്‍ 50 കോടി രൂപയാണ് നീക്കി വച്ചത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന പല അനാചാരങ്ങള്‍ക്കും എതിരേയാണ് എല്ലാവരും ഒന്നിക്കേണ്ടത്. സ്ത്രീകളെ ഇരുട്ടിലേക്ക് നയിക്കാന്‍ പാടില്ല. ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ സ്ത്രീകളുടേയും ധര്‍മ്മമാണ് വനിതാ മതിലില്‍ പങ്കെടുക്കുക എന്നത്. ഉദ്യോഗസ്ഥരും വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളും തുടങ്ങി സമൂഹത്തിലെ എല്ലാ തുറകളിലുള്ള സ്ത്രീകളും ഈ മതിലില്‍ ഒത്തുചേരണം. തങ്ങളുടെ കുടുംബത്തിലെ എല്ലാ സ്ത്രീകളേയും വനിത മതിലില്‍ അണിനിരത്തണം. സ്ത്രീകളുടെ സമത്വത്തിന് വേണ്ടിയുള്ള ഈ മതില്‍ വിജയിപ്പിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്നും മന്ത്രി പറഞ്ഞു.
വനിതാ മതില്‍ വന്‍ വിജയമാക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടന്നു വരികയാണെന്ന് വിവിധ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. എല്ലാ തലങ്ങളില്‍ നിന്നും വനിതാ മതിലിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രചരണങ്ങള്‍ കുറേക്കൂടി താഴെത്തട്ടിലെത്തിയ്ക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടന്നു വരുന്നു. വനിതാ മതിലിനെതിരായ കുപ്രചാരണങ്ങളെ നേരിടാന്‍ ശക്തമായ ബോധവത്ക്കരണവും ആവശ്യമാണെന്നും യോഗം വിലയിരുത്തി.
സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്., സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കോടി, ജെന്‍ഡര്‍ അഡൈ്വസര്‍ ടി.കെ. ആനന്ദി, വിവിധ വനിതാ സംഘടനാ പ്രതിനിധികള്‍, സര്‍വീസ് സംഘടനകള്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Post Your Comments