തിരുവനന്തപുരം•ചരക്ക് സേവന നികുതി നിയമപ്രകാരം സമർപ്പിക്കേണ്ട ജി.എസ്.ടി.ആർ.-3ബി റിട്ടേൺ സമർപ്പിക്കാത്ത വ്യാപാരികൾക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നോട്ടീസ് നൽകി തുടങ്ങി.
ജി.എസ്.ടി രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോഴും ചില വ്യാപാരികൾ റിട്ടേൺ സമർപ്പിച്ചതിൽ ഗുരുതര വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി ആരംഭിച്ചത്. റിട്ടേൺ സമർപ്പിക്കാത്ത വ്യാപാരികൾക്കുള്ള ജി.എസ്.ടി.ആർ.-3എ നോട്ടീസ് ഓൺലൈനായി വ്യാപാരിയുടെ രജിസ്റ്റർ ചെയ്ത ഇ-മെയിലിലേക്കാണ് അയയ്ക്കുന്നത്.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ റിട്ടേൺ സമർപ്പിച്ച് അസസ്സ്‌മെന്റ് നടപടികളിൽ നിന്ന് ഒഴിവാകാൻ വ്യാപാരിക്ക് അവസരമുണ്ട്. റിട്ടേൺ സമർപ്പിച്ചതിൽ വീഴ്ച വരുത്തിയ വ്യാപാരികൾ ജി.എസ്.ടി.എന്നിൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസത്തിൽ ലഭിച്ച നോട്ടീസ് പരിശോധിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.
Post Your Comments