തിരുവനന്തപുരം: ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് വീണ്ടും തുടങ്ങാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ സന്ദര്‍ശനത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായുള്ള ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിച്ചത്. ഇതിനായി കൂടുതല്‍ ഡോക്ടര്‍മാരെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി തുടങ്ങി.
യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കി. ഇതിനെ തുടര്‍ന്ന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ മറ്റു മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
നിലവില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള പ്രാഥമിക പണികള്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. പ്രാദേശികമായി ഉയരുന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് കോളേജ് വീണ്ടും തുടങ്ങാന്‍ ഇടതു സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
ഇതിന്റെ ഭാഗമായി ആശുപത്രിയുടെ നവീകരണം തുടങ്ങി. രണ്ട് അക്കാദമിക് ബ്ലോക്കുകള്‍ പണിതീര്‍ത്തു. ഹോസ്റ്റലിന്റേയും ക്വാര്‍ട്ടേഴ്‌സുകളുടേയും പണി നടക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി കോളേജ് വീണ്ടും പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. പരിസ്ഥിത ലോല പ്രദേശമാണെന്നതും തുടര്‍ നിര്‍മ്മാണ പദ്ധതികള്‍ക്ക് വിഘാതം സൃഷ്ടിക്കും.
Post Your Comments