KeralaLatest News

വെ​ളി​ച്ചെ​ണ്ണ​യി​ല്‍ മാ​യം ചേ​ര്‍​ക്കു​ന്ന കേ​ന്ദ്രം ക​ണ്ടെ​ത്തി

തൃ​ശൂ​ര്‍: വെ​ളി​ച്ചെ​ണ്ണ​യി​ല്‍ മാ​യം ചേ​ര്‍​ക്കു​ന്ന കേ​ന്ദ്രം കി​രാ​ലൂ​രി​ല്‍ കണ്ടെത്തി. ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം സ്‌പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ 3500 ലി​റ്റ​ര്‍ മാ​യം ചേ​ര്‍​ത്ത വെ​ളി​ച്ചെ​ണ്ണ പി​ടി​ച്ചെ​ടു​ത്തു. ബ്രി​ല്യ​ന്‍റ്, കേ​ര നാ​ട് ബ്രാ​ന്‍​ഡു​ക​ളുടെ പേരിലാണ് വെ​ളി​ച്ചെ​ണ്ണ വി​ല്‍‌​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ കഴിഞ്ഞ ദിവസം മാ​യം ക​ല​ര്‍​ന്ന 74 വെ​ളി​ച്ചെ​ണ്ണ ബ്രാ​ന്‍​ഡു​ക​ള്‍ ഭ​ക്ഷ്യ​വ​കു​പ്പ് നി​രോ​ധി​ച്ച‌ി​രു​ന്നു. കൂടാതെ ക​ഴി​ഞ്ഞ മേ​യ് 31-ന് ​നാ​ല്‍​പ്പ​ത്തി​യ​ഞ്ചും ജൂ​ണ്‍ 30-ന് ​അ​മ്പ​ത്തി​യൊ​ന്നും ബ്രാ​ന്‍​ഡ് വെ​ളി​ച്ചെ​ണ്ണ​ക​ള്‍ നി​രോ​ധി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button