ശാസ്താം കോട്ട : കഴിഞ്ഞ അഞ്ചു വര്‍ഷമായി ശാസ്താം കോട്ട ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന ഭക്തര്‍ക്ക് കണ്ണീരണിയുന്ന കാഴ്ച്ചയാണ് നീലകണ്ഠന്‍ എന്ന ആനയുടെ ഈ നില്‍പ്പ്. കാലിന്റെ എല്ലുകള്‍ ദ്രവിച്ച് ചലനശേഷി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മണികണഠന് ഭക്ത ജനങ്ങള്‍ക്ക് മുന്നില്‍ ഒരു സങ്കട കാഴ്ച്ചയായി മാറിയത്.
ക്ഷേത്രത്തിലെ മണികണ്ഠന്‍ എന്ന ആന ചരിഞ്ഞപ്പോള്‍ തിടമ്പേറ്റാന്‍ പകരക്കാരനായി കൊണ്ടു വന്നവനാണ് നീലകണ്ഠനെ. പിന്നീട് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഈ രോഗം പിടിപെടുന്നതും മണികണ്ഠന്റെ ദുരവസ്ഥ ആരംഭിക്കുന്നതും . 2015 ല്‍ മണികണ്ഠനെ പരിശോധിച്ച വിദഗ്ദ ഡോക്ടര്‍മാരാണ് ഈ അപൂര്‍വ രോഗമ കണ്ടെത്തിയത്.
നീലകണ്ഠന് വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിന് ആനയെ വനം വകുപ്പിന് കൈമാറാന്‍ തിങ്കളാഴ്ച ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഇതോടെ നീലകണ്ഠന്റെ ദുരിതത്തിന് അറുതി വീഴുകയാണ്. വനംമന്ത്രിക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കത്തു നല്‍കി. അസി. കമ്മിഷണര്‍ ആനയുടെ അവസ്ഥ സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Post Your Comments