ദുബായ്• ഈ ആഴ്ചയിലെ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ട് വിജയികള്‍. ഇറാഖി പ്രവാസിയും ഒരു സൗദി പൗരനുമാണ് 1 മില്യണ്‍ ഡോളര്‍ ( ഏകദേശം 7 കോടി ഇന്ത്യന്‍ രൂപ) വീതം വിജയിച്ചത്. ഇവരില്‍ ഒരാള്‍ സമ്മാനത്തുക ക്യാന്‍സറിനോട് പോരാടുന്നവര്‍ക്കും ക്യാന്‍സര്‍ രോഗത്തില്‍ നിന്നും രക്ഷനേടിയവര്‍ക്കും നല്‍കുമെന്ന് പറഞ്ഞു.
ഒരു മില്യണ്‍ ഡോളറിന്റെ 2 നറുക്കെടുപ്പുകളാണ് ഇന്ന് നടന്നത്.
കാസിം താലിബ് എന്ന ഇറാഖി പൗരനാണ് ആദ്യ വിജയി. സൗദി അറേബ്യന്‍ പൗരനായ അല്‍ ഖതൈബി അലി തരഹീബ് ആണ് മറ്റൊരു വിജയി. ദുബായ് ഡ്യൂട്ടി ഫ്രീ വിജയിയാകുന്ന എട്ടാമത്തെ സൗദി പൗരനാണ് ഇദ്ദേഹം.
ഇറോസ് ഗ്രൂപ്പില്‍ ഗവണ്മെന്റ് റിലേഷന്‍സ് മനേജറായി ജോലി നോക്കുന്ന കാസിം താലിബ് ഇറാഖിലേക്കുള്ള വിമാനത്തിന് 45 മിനിറ്റ് മുന്‍പാണ് സന്തോഷ വാര്‍ത്ത അറിയുന്നത്.
തന്റെ അമ്മയും സഹോദരിയും മരിച്ചത് ക്യാന്‍സര്‍ മൂലമാണ്. തീര്‍ച്ചയായും സമ്മാനത്തുകയില്‍ ഒരു ഭാഗം ക്യാന്‍സറിനോട് പോരാടുന്നവര്‍ക്കും ക്യാന്‍സര്‍ രോഗത്തില്‍ നിന്നും രക്ഷനേടി അതിന്റെ കഷ്ടതകളുമായി കഴിയുന്നവര്‍ക്കുവേണ്ടി ചെലവഴിക്കുമെന്നും താലിബ് പറഞ്ഞു.
ദുബായ് ഡ്യൂട്ടി ഫ്രീ വിജയിയാകുന്ന ആദ്യ ഇറാഖി പൗരനാണ് താലിബ്.
Post Your Comments