മഞ്ചേരി: ബസ് കയറുന്നതിന് മുന്‍പെ ജീവനക്കാരുടെ’ ഇന്റര്‍വ്യു’ അഭിമുഖീകരിക്കേണ്ട അവസ്ഥയാണ് മഞ്ചേരിയിലെ യാത്രക്കാര്‍ക്ക്. മഞ്ചേരിയില്‍ നിന്നും കരുവാരക്കുണ്ട്, പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകളിലെ ജീവനക്കാരാണ് യാത്രക്കാരെ ‘ഇന്റര്‍വ്യു’ നടത്തിയതിന് ശേഷം ബസില്‍ കയറ്റുന്നത്.
ഹൃസ്യദൂര യാത്രക്കാരെ ബസ്സിന് പുറത്ത് നിര്‍ത്തി ദീര്‍ഘ ദൂര യാത്രക്കാരെ ആദ്യം വാഹനത്തിനുള്ളിലേക്ക് കയറ്റി വിടുന്നതാണ് ഇവരുടെ രീതി. കരുവാരക്കുണ്ട് ഭാഗത്തേക്ക് ഉള്ളവരെ ആദ്യം കയറ്റുകയും പിന്നീട് ബസ് പുറപ്പെടാനാകുമ്പോളാണ് പാണ്ടിക്കാട് ഭാഗത്തുള്ളവരെ കയറ്റുന്നത്.
പ്രായമായവരെ വരെ ഇത്തരത്തില്‍ അകറ്റി നിര്‍ത്തുന്നു. വിവിധ യുവജന സംഘടനകളും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തു വരുന്നുണ്ട്. ഈ വിവേചനം അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് യൂത്ത് ഫ്രണ്ട് മഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് അക്ബര്‍ മിനായി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് സുനില്‍ അധ്യക്ഷത വഹിച്ചു.
Post Your Comments