Latest NewsIndia

സ്ത്രീധന തര്‍ക്കം : ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ യുവാവിനെതിരെ കേസ്

ഹൈദരാബാദ്:  സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ഫോണിലൂടെ വിളിച്ച് തലാക്ക് ചൊല്ലിയ യുവാവിനെതിരെ ഭാര്യ കേസ് നല്‍കി. മുഹമ്മദ് മുസമില്‍ ഷെരീഫ് എന്നയാള്‍ക്കെതിരെയാണ് അയാളുടെ ഭാര്യ പോലീസില്‍ കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ ഫോണ്‍ സംഭാഷണവും യുവതി പൊലീസില്‍ ഹാജരാക്കിട്ടുണ്ട്.

സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെ അമ്മയുടെ ഭാഗത്ത് നിന്ന് വിരോധമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുവതിയുടെ പിതാവുമായി വഴക്കിട്ട് പോയതിന് ശേഷം പിന്നീട് ഫോണില്‍ വിളിക്കുകയും തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് തലാക്ക് ചൊല്ലുകയായിരുന്നു. . 2018 സെപ്റ്റംബറില്‍ മുത്തലാഖ് കുറ്റകൃത്യമാക്കിയുള്ള ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചിരിക്കെയാണ് വീണ്ടും ഇതുപോലെയുളള സംഭവങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button