തിരുവനന്തപുരം• തിരുവനന്തപുരത്ത് നിന്ന് റാസ്-അല്‍-ഖൈമയിലേക്ക് ഇനി കുറഞ്ഞ നിരക്കില്‍ പറക്കാം. തിരുവനന്തപുരം-റാസ് അല്‍-ഖൈമ റൂട്ടില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു. കോഴിക്കോട് വഴിയാണ് സര്‍വീസ്.
ബുധന്‍ , വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്നും രാവിലെ 8.10 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം (ഐ.എക്സ് 373) 9.05 ന് കോഴിക്കോട് എത്തുകയും 10.40 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം (ഐ.എക്സ് 331) ഉച്ചയ്ക്ക് 1.06 ന് (യു.എ.ഇ സമയം) റാസ് അല്‍-ഖൈമയില്‍ എത്തിച്ചേരുകയും ചെയ്യും.
റാസ്-അല്‍-ഖൈമയില്‍ നിന്നും ഉച്ച തിരിഞ്ഞ് 2.10 ന് (യു.എ.ഇ സമയം) പുറപ്പെടുന്ന മടക്ക വിമാനം (ഐ.എക്സ് 332) വൈകുന്നേരം 7.25 ന് കോഴിക്കോട് എത്തിച്ചേരും. തുടര്‍ന്ന് രാത്രി 9.50 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം (ഐ.എക്സ് 374) രാത്രി 10.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
Post Your Comments