
തിരുവനന്തപുരം: വിജിയെ താന്‍ ഒരിക്കലും ശകാരിക്കില്ലെന്നും അവര്‍ ഒരു പാവം സ്ത്രീയാണെന്നും ആരേയും വേദനിപ്പിക്കുന്നത് തന്‍റെ രീതിയല്ലെന്നും അവരുടെ പ്രശ്നത്തില്‍ പരിഹാരത്തിനായി ശ്രമിക്കുമെന്നും മന്ത്രി എം എം മണി. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയെ കാണാനായി നിര്‍ദ്ദേശിച്ചതായും ആരുടെങ്കിലും പ്രേരണ കൊണ്ടാണോ നിരാഹാരം ഇരിക്കുന്നത് എന്ന് ചോദിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
സമരം പത്ത് ദിവസം തികഞ്ഞിട്ടും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് നീക്കങ്ങള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയെ വിളിച്ചിരുന്നത്. എന്നാല്‍ വിളിച്ച സമയത്ത് ഇതുപോലെ തോന്ന്യവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്ന് പറഞ്ഞ് ശകാരിച്ചെന്ന് വിജി പറഞ്ഞിരുന്നു. സനല്‍ കുമാറിന്‍റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ജോലിയും നഷ്ടപരിഹാരവും ഇതുവരെ ലഭിക്കാത്തതിനെ തുടര്‍ന്ന് വിജി സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തുന്നത്.
Post Your Comments