Latest NewsKerala

മന്ത്രി കടകംപള്ളി അവഹേളിച്ചെന്ന് ആത്മാഹൂതി ചെയ്ത അയ്യപ്പഭക്തന്റെ കുടുംബാംഗങ്ങൾ

തിരുവനന്തപുരം•ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് ആത്മാഹൂതി ചെയ്ത വേണുഗോപാലൻ നായരുടെ കുടുംബാംഗങ്ങളെ മുട്ടടയിലുള്ള അദ്ദേഹത്തിന് വസതിയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ സന്ദർശിച്ചു.

മന്ത്രി കടകംപള്ളി വേണുഗോപാലിനെ വീട്ടിലെത്തി അവഹേളനപരമായ സംസാരിച്ചതായി കുടുംബാംഗങ്ങൾ രാധാകൃഷ്ണനോട് വെളിപ്പെടുത്തി.

സംസാരിക്കാനാവാതെ അത്യാസന്നനിലയിൽ കഴിയുന്ന വേണുഗോപാലിൽ നിന്ന് എങ്ങനെ മരണ മൊഴി രേഖപ്പെടുത്തിയെന്നും ബന്ധുക്കൾ ആരാഞ്ഞു. വേണുഗോപാലൻ കടുത്ത അയ്യപ്പ വിശ്വാസിയായിരുന്നു എന്ന വസ്തുത അവർ ആവർത്തിച്ചു.

https://youtu.be/X7KmWAsdCz8

shortlink

Related Articles

Post Your Comments

Related Articles


Back to top button