ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ 56 ശതമാനം പേര്‍ക്കും സംതൃപ്തി. ഡിസംബര്‍ ആദ്യ ആഴ്ച നടന്ന പള്‍സ് ഓഫ് നേഷന്‍ എന്ന പേരില്‍ ഇന്‍ഷോര്‍ട്ടസ് നടത്തിയ സര്‍വേയിലാണ് ഈ വിവരം ഉള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ തിരിച്ചടിയാണ് കിട്ടിയതെങ്കിലും 1.47 ലക്ഷം പേരില്‍ നടന്ന സര്‍വേയില്‍ കഴിഞ്ഞ സര്‍ക്കാരിനെ അപേക്ഷിച്ച് കോര്‍പ്പറേറ്റുകളുടെ വഞ്ചനയും വിവാദങ്ങളും ഏറെ കുറഞ്ഞതായി നിരവധി പേര്‍ പ്രതികരിച്ചു.
ഭരണകൂടത്തിന്റെ ധനവിനിയോഗം നല്ലരീതിയിലാണെന്ന് 51 ശതമാനം പ്രതികരിച്ചപ്പോള്‍ ഒരു മാറ്റവും വേണ്ടെന്നായിരുന്നു 20 ശതമാനത്തിന്റെ പ്രതികരണം. ആരോഗ്യം, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ അഞ്ചു വര്‍ഷത്തിനിടയില്‍ അനേകം നയങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചെന്നും പറഞ്ഞു. അടുത്ത 4-5 വര്‍ഷത്തിനിടയില്‍ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും സര്‍വേ പ്രവചിച്ചതായി ഇന്‍ഷോര്‍ട്ട് സിഇഒ അസ്ഹര്‍ ഇഖ്ബാല്‍ വ്യക്തമാക്കി.
കള്ളപ്പണം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായിരുന്നില്ല എന്നാണ് 55 ശതമാനം പ്രതികരിച്ചത്. നിലവിലെ സര്‍ക്കാര്‍ തൊഴിലവസരം സൃഷ്ടിക്കുന്ന കാര്യത്തിലും നെഗറ്റീവ് വിലയിരുത്തലാണ് കിട്ടിയത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് തൊഴിലവസരങ്ങളുടെ കാര്യത്തില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ലെന്ന് 41 ശതമാനം പ്രതികരിച്ചപ്പോള്‍ നിലവിലെ സ്ഥിതിയില്‍ നിരാശയുണ്ടെന്നായിരുന്നു 20 ശതമാനം വ്യക്തമാക്കിയത്.അതേസമയം കഴിഞ്ഞ സര്‍ക്കാരുമായുള്ള താരതമ്യപ്പെടുത്തലില്‍ ആഭ്യന്തര ഏറ്റുമുട്ടലുകള്‍ രാജ്യത്തിന്റെ സമാധാനവും ഐക്യവും തകര്‍ക്കുക ആണെന്നും അതിന്റെ അളവ് കൂടുകയാണെന്നും 42 ശതമാനം പ്രതികരിച്ചപ്പോള്‍ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകില്ലെന്നായിരുന്നു 20 ശതമാനം പേര്‍ പ്രതികരിച്ചത്.
Post Your Comments