തിരുവനന്തപുരം: സിപിഎം നടത്തുന്നത് ആര്‍എസ്എസ് ഭീതി പരത്തി ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാനുള്ള ശ്രമമാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍, സത്യം പറയുന്നവരെ ആര്‍എസ്എസ് ആക്കുകയാണ്. രഹസ്യമായി യുവതികളെ ശബരിമലയില്‍ കയറ്റാന്‍ ധൈര്യമുള്ളവര്‍ മന്ത്രിസഭയിലില്ല. വിശ്വാസികളെ വേദനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് എം.എം മണിയുടെ പ്രസ്താവനയെന്നും കുറ്റപ്പെടുത്തി.
ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗം തിരുവനന്തപുരത്ത് ചേരും. യോഗത്തിന് മുന്നോടിയായുള്ള കോര്‍കമ്മിറ്റി യോഗം ചേരുകയാണ്. ശബരിമല സമരം മുന്നോട്ടുകൊണ്ടുപോകുന്നതു സംബന്ധിച്ച ചര്‍ച്ചയാണ് മുഖ്യ അജന്‍ഡ. സംസ്ഥാന ഭാരവാഹികള്‍ക്ക് പുറമെ സഹ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്. രാജ, നളിന്‍കുമാര്‍ കട്ടീല്‍ എം.പി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
Post Your Comments