KeralaLatest News

കെഎസ്ആർടിസി പിരിച്ചുവിട്ട വനിതാ കണ്ടക്ടർക്ക് ജോലി നൽകി പ്രൈവറ്റ് ബസ് ഉടമ

കെഎസ്ആർടിസി പിരിച്ചുവിട്ട വനിതാ കണ്ടക്ടർക്ക് ജോലി നൽകി പ്രൈവറ്റ് ബസ് ഉടമ. ആലപ്പുഴയിലെ ഏറ്റവും മികച്ച കെഎസ്ആർടിസി ജീവനക്കാരിക്കുള്ള അവാർഡ് നേടിയ ദിനിയയ്ക്കാണ് പ്രൈവറ്റ് ബസ് ഉടമ ജോലി നൽകിയത്. ആറുമാസം മുൻപാണ് ദിനിയയുടെ ഭർത്താവ് മരിച്ചത്. രണ്ടാം ക്ലാസുകാരിയായ മകളും അ‍ഞ്ച് വയസുകാരനായ മകനും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് എംപാനൽ ജീവനക്കാർക്കെതിരെയുള്ള കോടതി ഉത്തരവോടെ അടഞ്ഞത്. ഇനി ആത്മഹത്യ മാത്രമേ വഴിയുളളുവെന്നായിരുന്നു ജോലി നഷ്ടമായപ്പോൾ ദീനിയ പറഞ്ഞത്.

ഒടുവിൽ മധ്യ – വടക്കൻ കേരളത്തിലെ പ്രമുഖ പ്രൈവറ്റ് ബസ് ഓപ്പറേറ്ററായ ‘സന ട്രാൻസ്‌പോർട്ട്സ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീനിയയ്ക്ക് ജോലി നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. കെഎസ്ആർടിസിയുടെ പല നയങ്ങളും സ്വകാര്യ ബസ് മേഖലയെ തകർക്കാൻ വേണ്ടി മാത്രമായിരുന്നു, അവയിൽ പ്രമുഖ തൊഴിലാളി യൂനിയൻ മഹത്തായ പങ്കും വഹിച്ചിട്ടുണ്ട് . അവർക്ക് അർഹിച്ചതാണ് ഈ കിട്ടിയത് എന്നും ഞങ്ങൾക്കറിയാം. പക്ഷേ പ്രിയ സഹോദരി ദിനിയ, താങ്കൾ നല്ല ഒരു കണ്ടക്ടർ ആയിരുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങളും മനുഷ്യരാണ്. വേദനിക്കുന്നവരുടെ മുന്നിൽ ഞങ്ങളുടെ ശിരസ്സും കുനിയും. പ്രിയ സോദരി, നിങ്ങൾക്ക് മറ്റു ജോലികൾ ഒന്നും ശരിയായില്ലെങ്കിൽ ഞങ്ങൾ ഒരു ജീവിത സാഹചര്യം ഒരുക്കാൻ തയ്യാറാണെന്ന് അധികൃതരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇതോടെ സന ട്രാൻസ്പോർട്ടേഴ്സിന് നന്ദി പറഞ്ഞു കൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button