കല്പറ്റ: കമലേഷ്ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ സേവന വേതന പരിഷ്കരണം പൂര്‍ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമീണ തപാല്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി അനിശ്ചിതകാല സമരം ആരംഭിച്ചു.
12 വര്‍ഷം, 24 വര്‍ഷം, 36 വര്‍ഷം എന്നിങ്ങനെ സര്‍വീസ് പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് സര്‍വീസ് വെയ്റ്റേജ് അനുവദിക്കുക, ആനുകൂല്യങ്ങള്‍ നടപ്പാക്കുന്നതിന് 2016 മുതല്‍ മുന്‍കാലപ്രാബല്യം നല്‍കുക, ജി.ഡി.എസ്. ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി അലവന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമരം.
ജി .ഡി.എസ്. ജീവനക്കാര്‍ ഇതേ ആവശ്യത്തിന് ഇതിന് മുമ്പും സമരം നടത്തിയിരുന്നു. ഒരു മാസം പകുതിയോളം നീണ്ട് നിന്ന സമരം അവസാനിപ്പിക്കുന്നതിനായി ചേര്‍ന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ വാഗ്ദാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ലെന്നും ജി.ഡി.എസ്. ജീവനക്കാര്‍ ആരോപിച്ചു.
Post Your Comments