Latest NewsKerala

ജനകീയ പ്രക്ഷോഭത്തിലൂടയെ ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവുയെന്ന് എംഎം മണി

ചാലക്കുടി : ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കെതിരായി ഉയരുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരിച്ച് വൈദ്യുതി മന്ത്രി എംഎം മണി. ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ജനകീയ പ്രക്ഷോഭം വേണ്ടി വരുമെന്ന് മണി അഭിപ്രായപ്പെട്ടു.

ചാലക്കുടിയില്‍ നിര്‍മ്മിക്കുന്ന 220 കെവി വൈദ്യുതി സബ് സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ശരിയായ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് പലരും പദ്ധതിയെ എതിര്‍ക്കുന്നതെന്നും മന്ത്രി ആരോപിച്ചു. വെള്ളച്ചാട്ടം നിലനിര്‍ത്തി കൊണ്ട് തന്നെ 163 മെഗാ വാട്ട്് വൈദ്യുതി ആതിരപ്പിള്ളിയില്‍ ഉല്‍പ്പാദിപ്പിക്കാനാവും.

പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഭരണപക്ഷത്തും പ്രതിപക്ഷത്തുമുണ്ട്. ഇത്തരം എതിര്‍പ്പുകള്‍ മൂലം ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്നും അദ്ദേഹം വ്യ്കതമാക്കി.. അതുകൊണ്ട് തന്നെ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രക്ഷോഭങ്ങളുമായി ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ ബി.ഡി.ദേവസി എംഎല്‍എ അധ്യക്ഷനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button