Latest NewsBusinessOman

ഇന്ത്യയിലേക്കുള്ള സര്‍വീസ് : 25 വര്‍ഷം പൂര്‍ത്തിയാക്കി ഒമാന്‍ എയര്‍

തിരുവനന്തപുരം•ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ ഇന്ത്യയിൽ വിജയകരമായി 25 വർഷം പിന്നിട്ടു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉഭയകക്ഷി വ്യാപാരത്തിൽ ഈ വർഷം 67 ശതമാനം വളർച്ച കൈവരിക്കുകയുമുണ്ടായി. 2018 ൽ ഒമാൻ എയർ സീറ്റ് ഫാക്ടർ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 80 ശതമാനവും പ്രീമിയം ക്യാബിനിൽ 25 ശതമാനവും വാർഷിക വളർച്ച കൈവരിക്കുകയുണ്ടായി. 2017 ൽ ഒമാനിലേക്ക് 3.21 ലക്ഷം ഇന്ത്യൻ വിനോദ സഞ്ചാരികളാണ് എത്തിയത്. 2016 നെ അപേക്ഷിച്ച് ഇത് 7 ശതമാനം കൂടുതലാണ്. 2018 ൽ വളർച്ചാനിരക്കിൽ 18 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1993 ല്‍ ഒമാന്‍ തലസ്ഥാനമായ മസ്ക്കറ്റില്‍ നിന്നും കേരള തലസ്ഥാനമായ തിരുവനന്തപുരത്തേക്കായിരുന്നു ഒമാന്‍ എയറിന്റെ ആദ്യത്തെ ഇന്ത്യാ വിമാനം (WY 1412) പറന്നുയര്‍ന്നത്. നിലവില്‍ 161 പ്രതിവാര സര്‍വീസുകളാണ് ഒമാന്‍ എയര്‍ ഇന്ത്യയിലേക്ക് നടത്തുന്നത്.

1993 ല്‍ രണ്ട് വിമാനങ്ങളും മൂന്ന് ലക്ഷ്യസ്ഥാനങ്ങളുമായി ആരംഭിച്ച ഒമാന്‍ എയര്‍ ഇന്ന് 54 വിമാനങ്ങളുമായി വിവിധ രാജ്യങ്ങളിലെ 51 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button