ചെറുതോണി: വെണ്‍മണി ഇനി മുതല്‍ ഹര്‍ത്താല്‍ രഹിത ഗ്രാമമായാരിക്കും. ഇടുക്കി ജില്ലിയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലാണ് വെണ്‍മണി. എത്ര പ്രബല രാഷ്ട്രീയ പാര്‍ട്ടിയായാലും ഹര്‍ത്താലിന് കടയടക്കില്ല. എന്ത് കഷ്ട നഷ്ടങ്ങളുണ്ടായാലും ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. വെണ്‍മണിയിലെ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരികളാണ് ഒന്നടങ്കം തീരുമാനിച്ചത്. നാട്ടുകാരുടെ പൂര്‍ണ സഹകരണത്തോടെയാണ് ഈ തീരുമാനം. ഹര്‍ത്താല്‍ രഹിത വെണ്‍മണി എന്ന ഫ്‌ളക്സ് ബോര്‍ഡ് ടൗണില്‍ നിറയെ ഉയര്‍ന്ന് കഴിഞ്ഞു. ഹൈക്കോടതി ഉത്തരവ് ഉള്ളതിനാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ വേണ്ടിവന്നാല്‍ പൊലീസിന്റെ സഹായവും ആവശ്യപ്പെടുമെന്നാണ് വിവരം.
Post Your Comments