ഡൽഹി: 75 മത് സ്വാതന്ത്ര്യദിനമാകുമ്പോഴേക്കും ഇന്ത്യ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെ ഉള്‍പ്പെടുത്തി നിതി ആയോഗിന്റെ പുതിയ ഇന്ത്യയ്ക്കായുളള തന്ത്രങ്ങള്‍ ഉള്‍പ്പെട്ട രേഖ പ്രകാശനം ചെയ്തു. 2022 ആകുമ്പോഴേക്കും ഇന്ത്യയെ എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച നിരക്കുളള രാജ്യമായി മാറ്റാനുള്ള മാര്‍ഗ്ഗങ്ങളാണ് ഈ തന്ത്ര രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ നാല് ലക്ഷം കോടി ഡോളര്‍ വലുപ്പമുളള ശക്തമായ സമ്പദ്ഘടനയായി മാറ്റുക എന്ന പ്രദാന ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി രാജ്യത്തിന്റെ നികുതി വരുമാനം ജിഡിപിയുടെ 22 ശതമാനമായി ഉയര്‍ത്തണമെന്നാണ് നിതി ആയോഗിന്റെ കണ്ടെത്തല്‍. ലക്ഷ്യം നേടിയെടുക്കാനുളള വിശദമായ മാര്‍ഗ്ഗങ്ങളാണ് രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ റെയില്‍വേയുടെ നിയന്ത്രണങ്ങള്‍ക്കും വികസനത്തിനുമായി പ്രത്യേക സംവിധാനം സ്ഥാപിക്കണമെന്നും ഇതില്‍ പരാമര്‍ശിക്കുന്നു.അരുണ്‍ ജെയ്റ്റിലിയാണ് രേഖ പ്രകാശനം ചെയ്തത്.
Post Your Comments