ന്യൂഡല്‍ഹി: ആധാര്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. വ്യ്ക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമായത് കൊണ്ട് തന്നെ കോടതികള്‍ വരെ പരാമര്‍ശവുമായി രംഗത്ത് വന്നതോടെയാണ് സുപ്രധാന ഭേദഗതികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്.
ഇതു പ്രകാരം തിരിച്ചറിയല്‍ രേഖയായി ആധാര്‍ തന്നെ വേണമെന്ന് ഇനിയൊരു സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ബന്ധം പിടിക്കാനാവില്ല. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍, സ്‌കൂള്‍ അഡ്മിഷന്‍, തുടങ്ങി സകല കാര്യങ്ങള്‍ക്കും ഈ ഭേദഗതി ബാധകമാണ്.
ആധാര്‍ ഹാജരാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കമ്പനികള്‍ കുടുങ്ങും. ഇത്തരത്തില്‍ നിര്‍ബന്ധം പിടിക്കുന്ന കമ്പനികള്‍ക്ക് ഒരു കോടി രൂപ പിഴയും മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും ലഭിക്കാനുള്ള ഭേദഗതിക്കാണ് കേന്ദ്ര മന്ത്രാലയം അംഗീകാരം നല്‍കിയിരിക്കുന്നത്. അതേസമയം പൊതുജനങ്ങള്‍ക്ക് സ്വമേധയ ആധാര്‍ തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കാവുന്നതാണ്.
Post Your Comments