Latest NewsGulf

ദുബായില്‍ സഹപ്രവര്‍ത്തകന്റെ ബ്ലാക്ക്‌മെയിലിംഗിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു

ദുബായ് : ദുബായില്‍ സഹപ്രവര്‍ത്തകന്റെ ബ്ലാക്ക്മെയിലിംഗിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഫിലിപ്പൈന്‍ സ്വദേശിയായ യുവാവ് ആണ് ആത്മഹത്യ ചെയ്തത്. 23 കാരനായ പാകിസ്ഥാനി യുവാവ് ഇയാളെ നിരന്തരം ബ്‌ളാക്ക്‌മെയില്‍ ചെയ്തിരുന്നു.

ഫിലിപ്പൈന്‍ സ്വദേശിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകള്‍ക്ക് അയച്ചു കൊടുക്കുമെന്ന പാകിസ്ഥാനി യുവാവിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്നാണ് യുവാവ് കടുംകൈയ്ക്ക് മുതിര്‍ന്നത്. 2017 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. യുവാവ് തന്റെ ഫ്‌ളാറ്റിലെ ബാത്ത്‌റൂമിലെ സീലിംഗില്‍ തൂങ്ങിമരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button