Latest NewsKerala

കെ.കരുണാകരന്‍ ചരമ വാര്‍ഷികം 23 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ എട്ടാം ചരമ വാര്‍ഷികം 23 ന് നടക്കും. കെ.കരുണാകരന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരിക്കും ചരമ വാര്‍ഷികാചരണം. തിരുവനന്തപുരം ടാഗോര്‍ സെന്റിനറി ഹാളില്‍ അനുസ്മരണ സമ്മേളനം രാവിലെ 10 മണിക്ക് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

കരുണാകരന്റെ ജീവിത ചിത്രം വ്യക്തമാക്കുന്ന ഫോട്ടോ പ്രദര്‍ശനം 9.30 ന് വി.എം.സുധീരനും കരുണാകരനും കേരളവും സെമിനാര്‍ 11.30 ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന കരുണാകരനും മാധ്യമങ്ങളും സെമിനാര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം മുന്‍ കേന്ദ്രമന്ത്രി ഡോ.എം.വീരപ്പമൊയ്‌ലി ഉദ്ഘാടനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button