ന്യൂഡല്‍ഹി : കുട്ടികള്‍ക്കായി ജോണ്സന് ആന്‍ഡ് ജോണ്സന് നിര്‍മ്മിക്കുന്ന ടാല്‍ക്കം പൗഡറില്‍ കാന്‍സറിനു കാരണമായ ആസ്ബറ്റോസ് സാന്നിധ്യമുണ്ടെന്ന റോയിറ്റേഴ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പിടിച്ചെടുത്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇന്ത്യന്‍ ഫെഡറല്‍ ഡ്രഗ് റെഗുലേറ്ററാണ് പൗഡറിന്റെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിരിക്കുന്നത്. കമ്പനി അറിവോടെയാണ് പൗഡറില്‍ ആസ്ബെറ്റോസ് ഉള്‍പ്പെടുത്തിയിരുന്നത് എന്നാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ജോണ്സന് ആന്‍ഡ് ജോണ്സന് പറയുന്നത്. ഈ റിപ്പോര്‍ട്ട് തെറ്റാണെന്നും കമ്പനിയെ തകര്‍ക്കാനുള്ള ഗൂഡാലോചനയാണെന്നുമാണ് കമ്പനിയുടെ അഭിഭാഷകരുടെ വാദം.
റോയിറ്റേഴ്സിന്റെ റിപ്പോര്‍ട്ട് പരിഗണനയിലാണെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഒര്ഗനെെസേഷന്റെ വാക്താവ് അറിയിച്ചിട്ടുളളതായി റിപ്പോര്‍ട്ടുകളുണ്ട്.
പൗഡര്‍ സുരക്ഷിതവും ആസ്ബെറ്റോസ് രഹിതവുമാണെന്നും കമ്പനി വ്യക്തമാക്കി. ഒരു ലക്ഷത്തില്‍ പര പേരില്‍ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പൗഡര്‍ ക്യാന്‍സറിന് കാരണമാകില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ആയിരത്തില്‍പരം പരിശോധനകള്‍ ഡ്രഗ്സ് നിയന്ത്രിതാക്കളുടെ കീഴില്‍ വരുന്ന ലാബുകളിലും അന്തര്‍ദ്ദേശീയ നിലവാരത്തിലുളള ലാബുകളിലും പൗഡര്‍ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും ഈ പറഞ്ഞ ആസ്ബെറ്റോസ് കലര്‍ന്നതായി റിപ്പോര്‍ട്ട് ഇന്നേവരെ ലഭിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
ആസ്ബറ്റോസ് ഘടകം ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തായതോടെ ആഗോള വ്യവസായ ഭീമന്മാരായ ജോണ്സന് ആന്‍ഡ് ജോണ്സന് കമ്പനിയുടെ ഓഹരിവില 10 ശതമാനത്തോളം ഇടിഞ്ഞിരുന്നു.
Post Your Comments