അബുദാബി: കൊറോണ വൈറസ് ബാധ ലോകമെമ്പാടും വ്യാപിക്കുന്നതിനെ തുടർന്ന് , ജീവനക്കാരോട് അവധിയെടുക്കാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകൾ തള്ളി അബുദാബിയുടെ ഇത്തിഹാദ് എയർവേസ്. അവധിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നു, ഇതുമായി ബന്ധപ്പെട്ട് ഇ-മെയിൽ അയച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു
ലോകമെമ്പാടും നിരവധി വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വന്നതിനാല്‍ ജീവനക്കാരോട് ശമ്പളത്തോടെയുള അവധിയെടുക്കാന്‍ ഇത്തിഹാദ് നിര്‍ദേശിച്ചെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സ് ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
Also read : കൊറോണ; വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു, പ്രവാസികള്‍ ആശങ്കയില്‍
ഇത്തിഹാദിലെ ക്യാബിന്‍ ക്രൂ ജീവനക്കാര്‍ക്ക് കമ്പനി ഇ-മെയില്‍ സന്ദേശമയച്ചു. ഏപ്രില്‍ ആറ് മുതല്‍ മേയ് അഞ്ച് വരെയുള്ള കാലയളവില്‍ ശമ്പളത്തോടെയുള്ള അവധികളെടുക്കാനാണ് ഇത്തിഹാദ് ആവശ്യപെട്ടത്. എന്നാല്‍ ഇ-മെയിലില്‍ കൊറോണ വൈറസ് ബാധയെക്കുറിച്ച് പരാമര്‍ശമില്ല. ആറ്, 12, 18 ദിവസങ്ങളായി അവധിയെടുക്കാ ക്കാമെന്നും കൂടുതല്‍ ദിവസങ്ങളിലേക്ക് അവധിക്ക് അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നും ഇ-മെയിലിൽ പറഞ്ഞതായും റോയിട്ടേഴ്‍സിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലേക്കുള്ള ഭൂരിഭാഗം സര്‍വീസുകളും ഇത്തിഹാദ് നിര്‍ത്തിവെച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. യാത്രാ വിലക്കുകളും വൈറസ് ഭീതി കാരണം ജനങ്ങള്‍ യാത്രകള്‍ വേണ്ടെന്നുവെയ്ക്കുന്നതു വിമാന കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കി
Post Your Comments