സിങ്കപ്പൂർ : ലിംഗവിവേചനം ആഗോളതലത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും സാമ്പത്തിക അവസരങ്ങളിൽ പുരുഷനൊപ്പമെത്താൻ സ്ത്രീകൾ ഇനിയും 202 വർഷം കാത്തിരിക്കണം .വേതനം ലഭിക്കുന്നതിലെ ലിംഗവിവേചനം ലോകത്തുനിന്ന് പൂർണമായി ഇല്ലാതാകാൻ ഇത്രയും വർഷങ്ങളെടുക്കുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ലിംഗസമത്വത്തിന്റെ വിവിധതലങ്ങൾ പരിശോധിക്കുന്ന ആഗോള ലിംഗവിവേചന റിപ്പോർട്ട് ചൊവ്വാഴ്ചയാണ് ലോക സാമ്പത്തികഫോറം പുറത്തിറക്കിയത്.രാഷ്ട്രീയം, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ ലിംഗവിവേചനത്തിൽ ഈവർഷം നേരിയ കുറവുണ്ടായിട്ടുണ്ട് (0.1 ശതമാനത്തിൽ താഴെ). അതായത്, ഈ മേഖലയിലെ വിവേചനം പൂർണമായും ഇല്ലാതാകാൻ ഇനിയും 108 വർഷമെടുക്കുമെന്നർഥം.
Post Your Comments