തൃശൂര്‍: ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന് മരിച്ചു. പാലക്കാട് കൊട്ടേക്കാട് കോട്ടപ്പുറം ശെല്‍വനാണ് മരിച്ചത്. 58 വയസായിരുന്നു. മായന്നൂര്‍ തിരുമൂലക്കാട് ലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍ അയ്യപ്പന് വിളക്ക് ആഘോഷത്തിനിടെയാണ് ആന ഇടഞ്ഞത്. ശങ്കരനാരായണനാണ് ഇടഞ്ഞ ആന. പരുക്കേറ്റയുടനെ പഴയന്നൂര്‍ പോലീസ് ശെല്‍വനെ ആശുപത്രിയിലെത്തിച്ചിരുന്നു.
തുടര്‍ന്ന് ചേലക്കരയിലെ സര്‍ക്കാര്‍ ആശുപത്രില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം നില ഗുരുതരമാണെന്ന് കണ്ട് ഇദ്ദേഹത്തെ തൃശൂരിലെത്തിക്കുകയായിരുന്നു. പുലര്‍ച്ചെ 3 മണിയോടെയാണ് ശെല്വന് മരിച്ചത്. ആനയുടെ അക്രമണത്തില്‍ ശെല്‍വന്റെ ആന്തരിക അവയവങ്ങളിലുണ്ടായ പരുക്കുകളാണ് മരണകാരണമെന്നാണ് സൂചന.
Post Your Comments