മുംബൈ: മരിച്ചു പോയ അമ്മയുടെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ രേഖകള്‍ ചമച്ച മകനും കുടുംബവും അറസ്റ്റില്‍. മരിച്ചുപോയ അമ്മയുടെ പേരിലുള്ള 285 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാന്‍ അവര്‍ ജീവിച്ചിരിക്കുന്നതായി വ്യാജരേഖ ചമച്ച സുനില്‍ ഗുപ്തയും ഭാര്യ രാധയും മകന്‍ അഭിഷേകുമാണ് പിടിയിലായത്. സുനിലിന്റെ രണ്ടാമത്തെ മകന്‍ അടക്കം മൂന്നു പേര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്. മരിച്ചുപോയ വൃദ്ധയുടെ മറ്റൊരു മകനായവിജയ് ഗുപ്തനെ കബളിപ്പിച്ച് സ്വത്ത് ഒറ്റയ്ക്ക് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
നോയിഡ സെക്ടര്‍ 20 പോലീസ് മുംബൈയില്‍ നിന്നാണ് തിങ്കളാഴ്ച വൈകിട്ട് പ്രതികളെ പിടികൂടുന്നത്.
തങ്ങളുടെ അമ്മ 2011 മാര്‍ച്ച് ഏഴിന് മുംബൈയില്‍ മരണമടഞ്ഞിരുന്നുവെന്ന് വിജയ് ഗുപ്ത കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സഹോദരന്‍ സുനില്‍ ഗുപ്ത മാര്‍ച്ച് 14ന് മുംബൈയിലെ ഒരു സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാക്കിയ രേഖയില്‍ അമ്മ ജീവിച്ചിരിക്കുന്നതായും അവരുടെ സ്വത്തുക്കളും ആഭരണങ്ങളും മ്യൂചല്‍ ഫണ്ടുകളും മുഴുവന്‍ സുനിലിന്റെയും കുടുംബത്തിന്റെയും പേരിലേക്ക് മാറ്റി എഴുതിയതായുമുള്ള വ്യാജരേഖ ചമച്ചതായി വിജയ് വ്യക്തമാക്കി.
ഇവരുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മെഴുകുതിരി നിര്‍മ്മാണ ഫാക്ടറിയുടെ ഉടമകളാണ് ഇരുവരും. കമ്പനിക്ക് രണ്ട് ഓഫീസുകളാണ് ഉള്ളത്. മുംബൈയിലുള്ള ഓഫീസ് കൈകാര്യം ചെയ്യുന്നത് സുനില്‍ ആണെന്നും സെക്ടര്‍ 15എയിലെ ഓഫീസിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും വിജയ് അറിയിച്ചു.കമ്പനിയില്‍ നിന്നും ഫണ്ടുകള്‍ സുനില്‍ സുഹൃത്തുക്കളുടെ പേരിലേക്ക് മാറ്റിയെന്നും കള്ളക്കണക്കുകള്‍ സമര്‍പ്പിച്ചുവെന്നും അതുവഴി കമ്പനിയെ വലിയ നഷ്ടത്തിലെത്തിച്ചുവെന്നും വിജയ് പരാതിപ്പെട്ടു.
ഫണ്ട് വകമാറ്റിയത് മറച്ചുപിടിക്കാന്‍ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റിന്റെ സഹായത്തോടെ ബാലന്‍സ് ഷീറ്റുകളും ടാക്സ് ഡോക്യൂമെന്റുകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളും തിരുത്തി. കമ്പനിയുടെ ഡയറക്ടര്‍മാരായിരുന്ന മാതാപിതാക്കള്‍ 2011ല്‍ മരിച്ചതിനു ശേഷമാണ് ഇത്തരം വെട്ടിപ്പുകള്‍ നടന്നത്.വിജയ്‌യുടെ പരാതിയില്‍ വഞ്ചന, തട്ടിപ്പ്, ഭീഷണിപ്പെടുത്തല്‍, അപായപ്പെടുത്താന്‍ ശ്രമിക്കുക തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.
Post Your Comments