KeralaLatest News

കട്ടിലില്‍ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ഉദുമ: കട്ടിലില്‍ നിന്ന് വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. പത്തുമാസം പ്രായമുള്ള ആൺകുഞ്ഞാണ്‌ മരിച്ചത്. കുഞ്ഞിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു. കീഴുരിലെ മത്സ്യത്തൊഴിലാളി മുനവ്വറിന്റെയും മറിയം ഹസീലയുടെയും മകന്‍ മുഹമ്മദ് ആദിയാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ബേക്കല്‍ പൊലീസ് കേസെടുത്തു

കുഞ്ഞ് കട്ടിലില്‍ നിന്ന് വി വീണ് പരുക്കേറ്റെന്ന് പറഞ്ഞാണ് മുഹമ്മദ് ആദിനെ ദേളി സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. അപ്പോഴെക്കും കുഞ്ഞ് മരിച്ചിരുന്നു. ഇതിനിടെ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈനിനും ജില്ലാ പൊലീസ് ചീഫിനും ഫോണിലൂടെ പരാതി ലഭിച്ചു.

കുട്ടിയുടെ ഉമ്മയും സംശയം പ്രകടിപ്പിച്ച്‌ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച രാവിലെ ഉദുമ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബേക്കല്‍ എസ്‌ഐ കെപി വിനോദ് കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷമാണ് പരിയാരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button