കൊച്ചി : ഡേവിഡ് ജയിംസിനെ പുറത്താക്കിയതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സ് ടീമില്‍ നിന്നും മറ്റു വിദേശ പരിശീലകരും കൊഴിഞ്ഞു പോകാന്‍ തുടങ്ങി. സഹപരിശീലകന്‍ ഹെര്‍മന്‍ ഹെഡേഴ്സണ്, ഗോള്‍കീപ്പിംഗ് പരിശീലകന് റോറി ഗ്രാന്‍ഡ്, ഫിറ്റ്നസ് പരിശീലകന് ഡേവിഡ് റിച്ചാര്ഡ്സണ് എന്നിവരാണ് ഇപ്പോള്‍ ടീം വിട്ടിരിക്കുന്നത്.
ഇതോടെ ടീം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഡേവിഡ് ജെയിംസ് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു ഈ സഹ പരിശീലകരും കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്നത്.
ഡേവിഡ് ജയിംസുമായുള്ള വ്യക്തി ബന്ധമായിരുന്നു ഇവരെ ബ്ലാസ്റ്റേഴ്സിനോട് അടുപ്പിച്ചത്. മുന്‍ ഐസ്ലന്ഡ് താരമായിരുന്ന ഹെര്‍മനും, ജെയിംസും മുന്‍പ് ഇംഗ്ലീഷ് ക്ലബ്ബായ പോര്‍ട്സ്മൗത്തില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഈ ബന്ധമാണ് ഹെര്‍മനെ ബ്ലാസ്റ്റേഴ്സിലെത്തിച്ചത്. . കഴിഞ്ഞ സീസണില്‍ ഐസ്ലന്ഡ് താരം ഗുഡ്ജോണ്‍ ബാള്‍ഡ്വിന്‍സണെ ബ്ലാസ്റ്റേഴ്സിലെത്തിച്ചത് ഹെര്മ്മനായിരുന്നു.
Post Your Comments