തിരുവനന്തപുരം : താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതോടെ കെ.എസ്.ആർ.ടി.സിയിൽ വൻ നഷ്ടം. ജീവനക്കാരില്ലാതായതോടെ ഇതുവരെ മുടങ്ങിയത് 1763 സര്‍വീസുകളാണ്. പ്രശ്നത്തിൽ സ്ഥിരംജീവനക്കാർ നിസ്സഹകരണംകൂടി തുടങ്ങിയതോടെ യാത്രാക്ലേശം രൂക്ഷമായി തുടരുകയാണ്.
തിരുവനന്തപുരം മേഖലയിൽ 622, എറണാകുളം കേന്ദ്രമായ മധ്യമേഖലയിൽ 769, കോഴിക്കോട് ഉൾപ്പെടുന്ന മലബാർ മേഖലയിൽ 372 എന്നിങ്ങനെയാണ് മുടങ്ങിയ ഷെഡ്യൂളുകൾ. മധ്യ, വടക്കൻ ജില്ലകളിലാണ് പ്രധാനമായും യാത്രാക്ലേശം.
ജോലിയിൽ തുടരുന്ന ജീവനക്കാരെ ഉപയോഗിച്ച് പരമാവധി ബസുകൾ ഓടിക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ, താത്കാലിക കണ്ടക്ടർമാരെ നിയോഗിച്ചിരുന്ന ഷെഡ്യൂളുകൾ ഏറ്റെടുക്കാൻ സ്ഥിരംജീവനക്കാർ . അധികവേതനം നൽകിയിട്ടും നിസ്സഹകരണം തുടരുകയാണ്. ജീവനക്കാരുടെ സംഘടനകളും സഹകരിക്കുന്നില്ല.
Post Your Comments