ഷില്ലോങ്: മേഘാലയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13 തൊഴിലാളികളെ കുറിച്ച് ഇനിയും വിവരം ലഭിച്ചില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘാലയിലെ കിഴക്കുള്ള ജെയ്ന്‍തിയ പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള കല്‍ക്കരി ഖനിയില്‍ പതിമൂന്ന് തൊഴിലാളികള്‍ അകപ്പെട്ടത്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും പൊലീസും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല. 320 അടി ആഴമുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്.
തൊട്ടടുത്ത നദിയിലെ വെള്ളം ഖനിയ്ക്കുള്ളിലേക്ക് കയറി രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. എഴുപത് അടി ഉയരത്തിലാണ് വെള്ളം നിന്നിരുന്നത്. ഇപ്പോള്‍ പമ്പിംഗിലൂടെ വെള്ളം 30 അടിയിലേക്ക് എത്തിക്കാന്‍ സാധിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. അനധികൃത ഖനനമാണ് ഇവിടെ നടന്നു കൊണ്ടിരുന്നതെന്ന് പൊലിസ് വ്യക്തമാക്കുന്നു. ഖനി ഉടമയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments