ബെംഗളൂരു : ഉൽപ്പന്നങ്ങൾക്ക് വമ്പൻ വിലക്കുറവുമായി ഷവോമി. എംഐ ഫാൻ സെയിലിലൂടെയാണ് കമ്പനി സ്മാര്‍ട്ട്ഫോണുകള്‍ക്കും ടിവിക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും പുതിയ ഓഫറുകൾ പ്രഖ്യാപിച്ചത്.
റെഡ്മീ വൈ2 3ജിബി പതിപ്പ് 1500 രൂപ വിലക്കുറവില്‍ 8,999 രൂപയ്ക്കും,4ജിബി പതിപ്പ് 3,000 രൂപ വിലക്കുറവില്‍ 10,999 രൂപയ്ക്കും സ്വന്തമാക്കാം. എംഐ എ2 വിന്‍റെ 4ജിബി പതിപ്പിന് 2,500 രൂപയും, എ2 വിന്‍റെ 6ജിബി പതിപ്പിന് 3,500 രൂപയും കുറച്ചു. റെഡ്മീ 6എ 16ജിബി പതിപ്പിന് 1,000 രൂപ കുറച്ച് 5,999 രൂപയും 32 ജിബി പതിപ്പിന് 6,999 രൂപയുമാണ് വില. റെഡ്മീ നോട്ട് 5 പ്രോ 4ജിബിക്കും, റെഡ്മീ നോട്ട് 5 പ്രോ 6ജിബി പതിപ്പിനും 3,000 രൂപ വീതവും,ഷവോമിയുടെ സബ് ബ്രാന്‍റായ പോക്കോയുടെ എഫ്1 6ജിബി പതിപ്പിന് 3,000 രൂപയും, എഫ്1 8GB+256GB പതിപ്പിന് 5,000 രൂപയും പോക്കോ എഫ്1 ആര്‍മോഡ് എഡിഷന് 4000 രൂപയും വിലക്കിഴിവ് പ്രഖ്യാപിച്ചു.
Mi LED TV 4C PRO 32 ഇഞ്ച് 2000 രൂപ വിലക്കുറവിലും, 49 ഇഞ്ച് Mi LED TV 4A PROയും 2000 രൂപ വിലക്കുറവിലും,43 ഇഞ്ച് Mi LED TV 4Aയ്ക്ക് 4000 രൂപ വിലക്കുറവിലും ലഭിക്കും. ഇത് കൂടാതെ മൊബീക്വിക്ക് വഴി ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് 1000 രൂപ ഡിസ്കൗണ്ടും,പേടിഎം വാലറ്റ് വഴി വാങ്ങുന്നവര്‍ക്ക് 3000രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും.
ആമസോണ്‍.ഇന്‍ വഴിയും ഷവോമിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ എംഐ. കോം വഴിയുമാണ് വില്‍പ്പന. ചില ഓഫറുകള്‍ ഫ്ലിപ്പ്കാര്‍ട്ട് വഴിയും നിങ്ങളെ തേടിയെത്തും. ഡിസംബര്‍ 19 മുതല്‍ 21 വരെയാണ് വില്‍പ്പന.
Post Your Comments