തിരുവനന്തപുരം: വനിത മതിലിനെ പ്രതിപക്ഷം നിശിതമായി എതിര്‍ക്കുന്നത് അസൂയ മൂലമാണെന്നും എതിര്‍പ്പ് ഏറുന്നത് വനിത മതിലിനെ കൂടുതല്‍ വിജയത്തിലേക്ക് എത്തിക്കുക മാത്രമേ ഫലത്തില്‍ വരികയുളളുവെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. നടി മഞ്ജുവാര്യരുടെ പങ്കെടുക്കുന്നില്ല എന്ന തീരുമാനം വ്യക്തിപരമാണെന്നും മന്ത്രി വിശദീകരിച്ചു.
ഇതോടൊപ്പം മന്ത്രി ഇപി ജയരാജനും എതിര്‍ക്കുന്നതിനെതിരെ പ്രതികരിച്ചു. വനിതാ മതിലിനെ വിമര്‍ശിക്കുന്നവര്‍ പിന്നീട് അവരുടെ നിലപാട് തിരുത്തേണ്ട അവസ്ഥാ വിശേഷത്തിലേക്ക് വരുന്ന കാലം വരുമെന്നും വിമര്‍ശനങ്ങളെ കടന്നാക്രമിക്കാന്‍ സര്‍ക്കാര്‍ ഇല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ പ്രതിപക്ഷനേതാവ് രൂക്ഷമായ സ്വരത്തിലാണ് വനിതമതിലിന്‍റെ ആവശ്യകതയെ ചോദ്യം ചെയ്തത്. സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സാധിക്കാത്തവരാണ് വനിതാ മതില്‍ കെട്ടുന്നതെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. കേരളത്തെ ഭ്രാന്താലയമാക്കാനൊക്കെ ഇത് പ്രയോജനപ്പെടുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സൈബര്‍ പോരാളികളാണ് മഞ്ജുവിനെ അപമാനിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
Post Your Comments