Latest NewsKerala

വീഡിയോ: ടിക്ടോക്ക് വെെറല്‍;ഭര്‍ത്താവിനെ കാത്തിരിക്കുന്ന ‘വിരഹഭാര്യ’  ഇതാണ് സത്യം !

പിഞ്ചുകുഞ്ഞിനേയും ഒക്കത്ത് വെച്ച് നമ്മുടെ കുഞ്ഞിനെ ഒാര്‍ത്തെങ്കിലും യേട്ടന്‍ തിരികെ വരണം എന്ന് കരഞ്ഞുകൊണ്ടുളള വീഡിയോ നിമിഷ നേരം കൊണ്ടാണ് ടിക് ടോക്ക് പ്ലാറ്റ് ഫോമില്‍ വെെറലായത്. അത്രക്ക് യാഥാര്‍ത്ഥ്യം തുളുമ്പുന്ന ചുറ്റുപാടുകളിലും യുവതിയുടെ സത്യമെന്ന് തോന്നിക്കുന്ന വിധമുളള അവതരണവും മൂലമാണ് വീഡിയോ കണ്ടവരൊക്കെ തെറ്റിദ്ധരിക്കപ്പെട്ടത്.

വിഡിയോ വെെറലായി നിരവധി പേരില്‍ നിന്ന് യുവതിക്ക് പ്രതികരണം എത്തി തുടങ്ങിയതോട് കൂടിയതാണ് പിന്നീട് യുവതിതന്നെ മറ്റൊരു വീഡിയോയിലൂടെ സത്യാവസ്ഥ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതയായി തീര്‍ന്നത്. താന്‍ ശരിക്കും ഒരു നേരം പോക്കിന് ചെയ്തതാണെന്നും ലെെക്ക് ലഭിക്കുന്നതിനാണ് ഇപ്രകാരമൊരു വിഡിയോ നിര്‍മ്മിച്ചതെന്നും യുവതി മറ്റൊരു വിഡിയോയിലൂടെ പറഞ്ഞു.

https://www.facebook.com/sunil.olavara/videos/1250488695089011/

കുഞ്ഞിനെ കൂടെ കൂട്ടിയത് കൂടുതല്‍ വിശ്വസനീയത കെെവരുത്തനതിനായിരുന്നതെന്നും ശരിക്കും തന്‍റെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചിട്ടില്ലെന്നും യുവതി പറ‍ഞ്ഞു. ഒത്തിരിപ്പേര്‍ വീഡിയോ കണ്ട് തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയതിനാലാണ് താന്‍ മറ്റൊരു വിഡിയോയിലൂടെ സംഭവത്തിന്‍റെ നിജസ്ഥിതി ഇവിടെ വ്യക്തമാക്കുന്നതെന്നും യുവതി വിഡിയോയിലൂടെ പങ്ക് വെച്ചു.

https://www.facebook.com/sunil.olavara/videos/1250488625089018/

shortlink

Related Articles

Post Your Comments

Related Articles


Back to top button