തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസം ഓഫീസ് തുറക്കാതിരുന്ന സബ് രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ബിജെപിയുടെ ഹര്‍ത്താലില്‍ ഓഫീസ് തുറക്കാത്തതിനാണ് സബ്‌രജിസ്ട്രാര്‍ക്ക് സര്‍ക്കാറിന്റെ പ്രതികാര നടപടി . ഇരിങ്ങാലക്കുട സബ് രജിസ്ട്രാര്‍ റോണി ജോര്‍ജിനെയാണ് മന്ത്രി ജി സുധാകരന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്റ് ചെയ്തത്.
ഡിസംബര്‍ 14ന് നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ ഇരിങ്ങാലക്കുട സബ് രജിസ്ട്രാര്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചില്ല എന്ന പരാതിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഉത്തര മദ്ധ്യമേഖല രജിസ്‌ട്രേഷന്‍ ഡിഐജി നടത്തിയ അന്വേഷണത്തില്‍ പരാതി വസ്തുതാപരമാണെന്നും സബ് രജിസ്ട്രാര്‍ റോണി ജോര്‍ജ് ഓഫീസില്‍ ഹാജരാകാനോ മറ്റുളള ജീവനക്കാര്‍ക്ക് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കാനുളള സാഹചര്യം ഉണ്ടാക്കുകയോ ചെയ്തില്ല എന്നും കണ്ടെത്തി. തുടര്‍ന്നാണ് റോണി ജോര്‍ജിനെതിരെ നടപടി എടുത്തത്.
Post Your Comments