കോട്ടയം: പി സി ജോര്‍ജിനെ യുഡിഎഫിലേക്ക് തിരികെയെടുക്കരുതെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുള്ള കുറിപ്പിലാണ് യുഡിഎഫ് എന്ന സ്വര്‍ഗത്തിലേക്ക് പി സി ജോര്‍ജ് എന്ന ജൂനിയര്‍ മാന്‍ഡ്രേക്കിനെ സ്വീകരിച്ച് യുഡിഎഫിനെ നരകമാക്കരുതെന്ന് യൂത്ത് ഫ്രണ്ട് എം ആവശ്യപ്പെട്ടിരിക്കുന്നത്.
താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനായി പലവട്ടം കാലുമാറ്റം നടത്തിയിട്ടുള്ള ജോര്‍ജ് എല്ലാവരും കൈവിട്ട ശേഷമാണ് ഒറ്റയാന് പോരാട്ടമെന്ന പേരില്‍ പൂഞ്ഞാറില്‍ മല്‍സരിച്ചത്. എന്നാല്‍ പൂഞ്ഞാറിലെ ജനങ്ങളെയും അഴിമതിക്കൊപ്പം നില്ക്കുന്ന ബിജെപിക്കൊപ്പം ചേര്‍ന്ന് വഞ്ചിച്ചതായും കുറിപ്പില്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു
.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ യുഡിഎഫില്‍ തിരികെ ചേക്കേറാനുളള ജോര്‍ജ്ജിന്റെ കുല്സിത പ്രവര്‍ത്തനം നടക്കില്ലെന്നും യൂത്ത് ഫ്രണ്ട് എം കുറിപ്പിലുടെ പറയുന്നതായി റിപ്പോര്‍ട്ട്. പിസി ജോര്‍ജ്ജിനെതിരെ രൂക്ഷമായ രീതിയിലാണ് യൂത്ത് ഫ്രണ്ട് എം അവരുടെ വിയോജിപ്പ് കുറിപ്പിലൂടെ തുറന്ന് കാട്ടിയത്.
Post Your Comments